നിങ്ങളുടെ മൊബൈലിൽ മലയാളം വായിക്കാനുള്ള സൂത്രം!


നമ്മിൽ പലരും മൊബൈൽ ഫോൺ വഴി സൈറ്റുകൾ സന്ദർശിക്കുന്നവരാണല്ലോ. പണ്ടത്തേക്കാൾ ഇന്ന് മലയാളം നെറ്റിൽ സജീവമായ ഇക്കാലത്ത്, മൊബൈൽ വഴി ഫെയ്സ്ബുക്ക്, ജിമെയിൽ, ബ്ലോഗുകൾ എന്നിവയിലെ പല പോസ്റ്റുകളും നമുക്ക് വായിക്കാൻ സാധ്യമല്ലാതെ വരുന്നു. ഇതിനൊരു പോംവഴിയാണീ പോസ്റ്റ്. ഇതിനു മുൻപ് പലരും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടാകും. എന്നാലും ഈ സൂത്രം ഒന്നു കൂടി പറയുകയാണ്. പുതിയ ആളുകൾക്ക് വേണ്ടി...


ആദ്യമായി നിങ്ങളുടെ മൊബൈലിൽ നിന്ന് www.getjar.com എന്ന സൈറ്റ് ലോഗ് ഓൺ ചെയ്യുക.
മൊബൈലിൽ ഉപയോഗിക്കാവുന്ന പല ആപ്ലികേഷനുകളും ഡൌൺലോഡ് ചെയ്യാവുന്ന ഒരു സൈറ്റ് ആണിത്. ഈ സൈറ്റിൽ ലോഗ് ഓൺ ചെയ്തതിനു ശേഷം ഒപേറ ബ്രൌസർ ഡൌൺലോഡ് ചെയ്യണം.
ഒപേറ ഡൌൺലോഡ് എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാനൊരു സൂത്രം ഉണ്ട്. ആ സൂത്രവും കൂടി പറയാം. Get Jar ലോഗ് ഓൺ ചെയ്ത്, അതിലെ ക്വിക് ഡൌൺലോഡ് സെക്ഷനിൽ ഒപേറയുടെ കോഡായ 3334 ടൈപ് ചെയ്താൽ മതി. താഴെയുള്ള ചിത്രങ്ങൾ നിങ്ങളെ സഹായിക്കും.

Step 1

Step 2


ഇനി താഴേക്ക് സ്ക്രോൾ ചെയ്യുക, അടുത്ത ചിത്രം നോക്കൂ...

Quick Download എന്ന് കാണുന്നിടത്ത് ക്ലിക്കുക




ഇനി ഡൌൺലോഡ് ചെയ്തോളൂ. ഡൌൺലോഡ് ചെയ്ത്, ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഒപേറ റൺ ചെയ്യണം...




ഒപേറ ബ്രൌസർ തുറന്നു വന്നതിനു ശേഷം അതിൽ ചില ക്രമീകരണങ്ങൾ കൂടി വരുത്തണം. അതിനായി അഡ്രസ് ബാറിൽ opera:config എന്ന് ടൈപ് ചെയ്ത്, എന്റർ ചെയ്യണം. ഒപേറയുടെ അഡ്രസ് ബാറിൽ നേരിട്ട് കോളം ചിഹ്നം (:) ടൈപ് ചെയ്യാൻ കഴിയില്ല. അതിനായി, Option ക്ലിക് ചെയ്ത്, Fullscreen Edit സെലക്റ്റ് ചെയ്യണം. താഴെയുള്ള ചിത്രം നോക്കുക.



ഇനി OK അമർത്തുക.


ഇപ്പോൾ താഴെയുള്ള ചിത്രത്തിലേതു പോലെ കാണാം. ഇനി Go പ്രസ്സ് ചെയ്യാൻ വൈകിക്കേണ്ട 



Yes തന്നെ!

Yes പ്രസ്സ് ചെയ്തു കഴിഞ്ഞാൽ താഴെ കാണുന്ന പോലെ ഒരു സെറ്റിംഗ്സ് തുറന്നു വരും.

ഇനി ഈ പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യണം. അപ്പോൾ തൊട്ടു താഴെയുള്ള ചിത്രത്തിലേതു പോലെ കാണാം. ഇതിലെ No എന്നത് Yes എന്നാക്കി മാറ്റുക. അടുത്ത ചിത്രം കാണുക.





സേവ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മൊബൈലിൽ മലയാളം വായിക്കാൻ നിങ്ങളും യോഗ്യനായിരിക്കുന്നു! ഒരു പരൂഷണം നമുക്കും നടത്താം...
ഒപേറ ഓപൺ ചെയ്ത്, അഡ്രസ് ബാറിൽ ജിമെയിൽ ടൈപ് ചെയ്തു ഞാൻ. അതിൽ നിന്നും
‘സൂത്രപ്പണി’യിലേക്ക് വന്ന ഒരു കമന്റ് നിങ്ങൾക്കായി....



  • ഓർക്കുക! ഒപേറ വഴി മാത്രമേ നിങ്ങൾക്ക് മലയാളം വായിക്കാനാകൂ!