ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ ലിങ്കുകൾ എടുക്കുന്ന വിദ്യ!

പലരും പലപ്പോഴായി ചോദിക്കുന്ന ഒരു സംശയമാണ് ഒരു ഫെയ്സ്ബുകിലെ ഒരു കംയൂണിറ്റിയിലെ ഒരു പോസ്റ്റിന്റെ ലിങ്ക് എങ്ങനെ എടുക്കാം എന്ന്. വളരെ നിസാരമായ ഒരു പണിയാണിത്.
ആദ്യമായി നമുക്ക് വേണ്ട പോസ്റ്റ് തെരഞ്ഞ്പിടിക്കുക.

ഇന്റർനെറ്റ് എക്സ്പ്ലോറർ ബ്രൌസർ ഉപയോഗിക്കുന്നവർക്ക്:

For Internet Explorer Users:
ചിത്രം  1  .
 ചിത്രം 1-ൽ കാണുന്നതു പോലെ നമുക്കാവശ്യമുള്ള പോസ്റ്റിന്റെ പോസ്റ്റ് ചെയ്ത തിയ്യതിയോ സമയമോ താഴെ കാണാം. (ഉദാ:- 29 May at 18:35 എന്നോ 20 hours ago )  ഈ ലിങ്കിൽ (ചുവന്ന വൃത്തം ശ്രദ്ധിക്കുക) റൈറ്റ് ക്ലിക് ചെയ്യുക. അപ്പോൾ ചിത്രം 1-ൽ കണ്ടതു പോലെ ഒരു പോപ് അപ്പ് മെനു തുറന്നുവരും. അതിലെ Open in new tab / Open in new window എന്നതിൽ ഏതെങ്കിലുമൊന്ന് സെലക്റ്റ് ചെയ്യുക. (ചുവന്ന ‘ആരോ’ ശ്രദ്ധിക്കുക) ഇപ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത പോസ്റ്റ് തുറന്നുവരും.

.  ചിത്രം  2  .
ഇനി ചിത്രം 2-ൽ കാണുന്നതു പോലെ, അഡ്രസ്സ് ബാറിൽ (ചുവന്ന ചത്തുരാകൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്) സെലെക്റ്റ് ചെയ്ത്, റൈറ്റ് ക്ലിക്ക് ചെയ്യുക. ഇപ്പോൾ താഴെയുള്ള ചിത്രം 3-ലേതു പോലെ ഒരു പോപ് അപ്പ് മെനു തുറന്നുവരും അതിൽ നിന്നും Copy സെലെക്റ്റ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പോസ്റ്റിന്റെ ലിങ്ക് നിങ്ങളുടെ ക്ലിപ് ബോർഡിൽ സേവ് ആയിട്ടുണ്ടാകും. അത് ആവശ്യമുള്ള സ്ഥലത്ത് പെയ്സ്റ്റ് ചെയ്യുകയേ വേണ്ടൂ! :-)

.  ചിത്രം  3  .

മോസില്ല ഫയർ ഫോക്സ് / ഗൂഗ്‌ൾ ക്രോം / എപിക് ബ്രൌസർ ഉപയോഗിക്കുന്നവർക്ക്:

For Mozilla Firefox/Google Chrome/Epic browser Users:
.  ചിത്രം  4  .
ചിത്രം 4-ൽ കാണുന്നതു പോലെ തെരഞ്ഞെടുത്ത പോസ്റ്റിന്റെ പോസ്റ്റിംഗ് ഡെയ്റ്റ് റൈറ്റ് ക്ലിക് ചെയ്ത്, തുറന്നുവരുന്ന മെനുവിൽ നിന്നും Copy Link Location എന്നത് സെലക്റ്റ് ചെയ്താൽ മാത്രം മതി. ആവശ്യമുള്ള സ്ഥലത്ത് പെയ്സ്റ്റ് ചെയ്തോളൂ...


ഈ ‘സൂത്രപ്പണി’ ഇഷ്ടമായെങ്കിൽ ഒരു കമന്റ് ഇട്ടൂടെ?