ഫെയ്സ്ബുക്ക് ഗ്രൂപുകളിൽ നിന്നുള്ള ഇ-മെയിൽ നോട്ടിഫിക്കേഷൻ തടയുന്ന സൂത്രം!

ഫെയ്സ്ബുക്ക് കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്, നമ്മുടെ ഇ-മെയിൽ ഇൻബോക്സുകൾ നിറഞ്ഞുകവിഞ്ഞ് അത്യാവശ്യം വേണ്ട മെയിലുകൾ പോലും നാം കാണാതെ പോവുക എന്നത്!

ചിലരെങ്കിലും ഒഫിഷ്യൽ മെയിൽ ഐഡികൾ ഉപയോഗിച്ചാണ് ഫെയ്സ്ബൂക്ക് പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ പ്രയാസത്തിലാക്കുന്നു!

എന്തുണ്ട് ഒരു പോംവഴി? പലരും ചോദിക്കാറുണ്ട്. പലരും അവരവരുടെ ഗ്രൂപുകളിൽ ഒരു ഡോക്യുമെന്റ് ഉണ്ടാക്കി പോസ്റ്റ് ചെയ്യുന്നു. ഫെയ്സ്ബുക്കിന്റെ തത്വശാസ്ത്രം, പഴയ പോസ്റ്റുകൾ വീണ്ടും കാണണമെങ്കിൽ കുറച്ച് പണിയെടുക്കട്ടെ എന്നോ മറ്റോ ആണെന്ന് തോന്നുന്നു! എത്ര തിരഞ്ഞാലും ചിലപ്പോൾ കണ്ടെന്നും വരില്ല...

അതുകൊണ്ട് ഒരു ബ്ലോഗ് പോസ്റ്റ് ആക്കിയിട്ടാൽ ഇനി ചോദിക്കുന്നവർക്ക് ഈ ലിങ്ക് നൽകിയാൽ മതിയല്ലോ!!

എന്നാൽ തുടങ്ങാം...?

ആദ്യം നിങ്ങൾ ചേർക്കപ്പെട്ട ഗ്രൂപിൽ എത്തുക.  ആ പേജിന്റെ മുകളിൽ
വലതുവശത്തായി  എന്നു കാണാം. അതിൽ ക്ലിക്ക് ചെയ്യൂ...
ചിത്രം 1 കാണുക.


ചിത്രം  1  .

ശേഷം തുറന്നുവരുന്ന മെനുവിൽ രണ്ടുമൂന്ന് ക്ലിക്കുകൾ കൂടി ചെയ്ത്, സേവ് ചെയ്താൽ പിന്നെ നിങ്ങളുടെ ഇൻബോക്സ് വീർപ്പുമുട്ടില്ല! താഴെയുള്ള ചിത്രങ്ങൾ കൂടി കണ്ടോളൂ...

. ചിത്രം  2 - A  .

. ചിത്രം  2 - B  .
. ചിത്രം 2 - C  .

. ചിത്രം 2 - C  .

. ചിത്രം 2 - D  .

. ചിത്രം 2 - E  .
. ചിത്രം 2 - F  .
. ചിത്രം 2 - G  .


ഇനിയും സംശയം മാറിയില്ലേ? എങ്കിൽ ഒരു കമന്റായി ചോദിക്കൂ... നമുക്ക് ശര്യാക്കാന്നേയ്! :)