നിങ്ങൾ ഫെയ്സ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്ത ചിത്രം വീണ്ടും കാണുന്ന സൂത്രം!

നമസ്കാരം!
സൂത്രപ്പണികളിലേക്ക് വീണ്ടും സ്വാഗതം...

ഒരു ചിത്രം നാം അപ്‌ലോഡ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്താലും ഫെയ്സ്ബുക് സെർവറിൽ നിന്നും ആ ചിത്രം ഡിലീറ്റ് ആയി പോകുന്നില്ല! നമുക്ക് വീണ്ടും അത് കാണാം, ഡൌൺലോഡ് ചെയ്യാം.

നമ്മൾ ഒരു ഫോട്ടോയോ വീഡിയോയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഫെയ്സ്ബുക്കിന്റെ ഒന്നിലധികം സെർവറുകളിൽ സേവ് ചെയ്യപ്പെടുകയും, ഡിലീറ്റ് ചെയ്യുമ്പോൾ 30 മാസങ്ങളോളം അവ സെർവറിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ഇനി എങ്ങനെ ഡിലീറ്റ് ചെയ്ത ഫോട്ടോ കാണാം എന്നു നോക്കാം

Step1.
ഡിലീറ്റ് ചെയ്യാനുള്ള ചിത്രം പുതിയ ടാബിൽ തുറക്കുക
(ഫോട്ടോയിൽ റൈറ്റ് ക്ലിക് ചെയ്ത്, Open in New Tab)

Step 2.
അഡ്രസ്ബാറിൽ നിന്ന്(തെറ്റിദ്ധരിക്കേണ്ട, നമ്മളീ www.facebook.com എന്നൊക്കെ ടൈപ് ചെയ്യുന്ന സ്ഥലമാണ് അഡ്രസ്ബാർ!) ആ ഇമേജിന്റെ യു ആർ എൽ കോപി ചെയ്യുക.
ഉദാഹരണത്തിന് ഞാൻ അപ്‌ലോഡ് ചെയ്ത ഈ ചിത്രത്തിന്റെ യു ആർ എൽ:: http://www.facebook.com/photo.php?fbid=10150746424436942&l=484516e4d0 എന്നതാണ്. ഇത്  നോട്ട്പാഡിൽ* പെയ്സ്റ്റ് ചെയ്ത് വെക്കുക.

*All Programs -> Accessories -> Notepad

Step 3.
ഇനി ഡിലീറ്റ് ചെയ്യേണ്ട ചിത്രത്തിൽ റൈറ്റ് ക്ലിക് ചെയ്ത്, Copy Image Location എന്നത് സെലക്റ്റ് ചെയ്യുക. നേരത്തെ തുറന്നു വെച്ചിരിക്കുന്ന നോട്ട്പാഡിൽ ഇതും കോപി ചെയ്യുക.
ഉദാ:-
എന്റെ ചിത്രത്തിന്റെ Image Location: http://a2.sphotos.ak.fbcdn.net/hphotos-ak-prn1/s720x720/543748_10150746424436942_684926941_11134209_1242969546_n.jpg എന്നതാണ്.Step 4.
ഇനി ഫൊട്ടോ ഡിലീറ്റ് ചെയ്യാം.


Step 5.
ഇനി നിങ്ങൾ ആദ്യം കോപി ചെയ്തു വെച്ച ലിങ്ക് (Step 2) നിങ്ങളുടെ അഡ്രസ് ബാറിൽ പെയ്സ്റ്റ് ചെയ്തു നോക്കൂ. ഒരു എറർ മെസേജ് വരും! താഴെ കാണുന്നതു പോലെ...Step 6.
ഇപ്പോൾ നമ്മൾ നേരത്തെ കോപി-പെയ്സ്റ്റ് ചെയ്തു വെച്ചിരിക്കുന്ന ഇമേജ് ലൊകേഷൻ ലിങ്ക് (Step 3ൽ പരാമർശിച്ചത്) എടുത്ത് പ്രയോഗിച്ച് നോക്കൂ... അപ്പോൾ കാണാം മാജിക്!ഫെയ്സ്ബുക്ക്/ട്വിറ്റർ സ്റ്റാറ്റസ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് അപ്‌ഡേറ്റ് ചെയ്യാനുള്ള സൂത്രം!

ഇനിമുതൽ നിങ്ങൾക്ക് ഫെയ്സ്ബുക്കിലും ട്വിറ്ററിലും സ്റ്റാറ്റസ് ഷേഡ്യൂൾ ചെയ്ത് അപ്ഡേറ്റ് ചെയ്യാം. Later Bro എന്ന ആപ്ലികേഷൻ വഴിയാണ് ഈ സൂത്രം സാധ്യമാകുന്നത്.


   • ആദ്യം ഇവിടെ (Later Bro) ക്ലിക്ക് ചെയ്ത് ആപ്ലികേഷൻ Allow ചെയ്യണം. (ധൈര്യമായി ക്ലിക്കിക്കോളൂ, സൈറ്റ് പുതിയ ടാബിൽ/വിൻഡോയിൽ തുറന്നോളും)
   •  ഇനി ഏതെങ്കിലും ഒരു എക്കൌണ്ട് (ഫെയ്സ്ബുക്ക്/ട്വിറ്റർ) സെലക്റ്റ് ചെയ്യുക.


ആദ്യം ഫെയ്സ്ബുക്ക് സെറ്റ് ചെയ്യുക. അതിനായി, താഴെ ചിത്രങ്ങളിൽ കാണുന്നതു പോലെ ചെയ്യുക...


ഇനി ട്വിറ്റർ എക്കൌണ്ട് സെറ്റ് ചെയ്യാം... ☺
ഇഷ്ടായീച്ചാ... ഒര് കമന്റിടാൻ മറക്കണ്ട ഠോ!
Cool Trick to Schedule Facebook/Twitter Status Updates

പി ഡി എഫ് ഫയലുകളിൽ നിന്ന് ചിത്രം ഉണ്ടാക്കുന്ന സൂത്രം!


പി ഡി എഫ് ഫയലുകൾ പിക്ചർ ഫോർമാറ്റുകളിലേക്ക് കൺ‌വർട്ട് ചെയ്യുന്നത് എങ്ങിനെയെന്ന് നിരവധി തവണ ഉന്നയിക്കപെട്ട ഒരു ചോദ്യമാണ്. ഇനിയതാര് ചോദിച്ചാലും ഈ ലിങ്ക് കൊടുത്താൽ മതിയല്ലൊ! വിശദീകരിച്ചു കൊടുത്ത് മടുത്തു! ☺ അറിയുന്നവർ മുണ്ടാണ്ടിരിക്കണം! അറിയാത്തവർ പഠിച്ചോട്ടെന്നേയ്... എന്നാ കാര്യത്തിലേക്ക് കടക്കാം.

ആവശ്യമുള്ള സാധനങ്ങൾ:-
പി ഡി എഫ് ഫയൽ  -  ഒന്ന്
ഫോട്ടോഷോപ്  -  ആവശ്യത്തിന്
ആക്രോബാറ്റ് റീഡർ  -  ഒന്ന്
ക്ഷമ - വളരെ കുറച്ച്

ആദ്യമായി ആക്രോബാറ്റ് റീഡർ വഴി കഴുകി വെച്ചിരിക്കുന്ന പി ഡി എഫ് ഫയൽ തുറക്കുക. ആക്രോബാറ്റ് റീഡറിലെ മെനു ബാറിൽ Snap Tool ഉണ്ടെന്ന് ഉറപ്പുവരുത്തുക.

Snap Tool
Snap Tool കാണുന്നില്ലെങ്കിൽ വിഷമിക്കേണ്ട, താഴെയുള്ള ചിത്രത്തിലേതു പോലെ നിങ്ങൾക്ക് ശര്യാക്കാം കേട്ടോ... ☺

How to activate Snaptool?

ഇനി സ്നാപ് ടൂൾ സെലക്റ്റ് ചെയ്ത്, നമുക്ക് ആവശ്യമുള്ള ഭാഗം സെലക്റ്റ് ചെയ്യണം. അപ്പോൾ ദേ താഴെയുള്ള ചിത്രത്തിൽ കാണുന്നതു പോലെ കാണാം.

ആവശ്യമുള്ള ഭാഗം സെലക്റ്റ് ചെയ്തപ്പോൾ  .
ഇപ്പോൾ നമ്മുടെ ക്ലിപ് ബോർഡിൽ ഈ സെലക്റ്റ് ചെയ്ത ഭാഗം സേവ് ആയികഴിഞ്ഞു. ഇനി തുറന്നു വെച്ചിരിക്കുന്ന ഫോട്ടോഷോപിൽ നിക്ഷേപിക്കുന്ന വിധം. ഫോട്ടോഷോപിൽ  പുതിയ ഫയൽ തുറക്കുക. (ctrl+N) നാം സെലക്റ്റ് ചെയ്ത വലുപ്പം പുള്ളിക്കാരൻ താനെ അഡ്ജസ്റ്റ് ചെയ്ത് റെഡിയാക്കിയിരിക്കും. റെസലൂഷൻ ഡിഫാൾട്ട് ആയി 72 ആണ് കാണുക. ആവശ്യമെങ്കിൽ മാറ്റം വരുത്താം. ദെൻ പ്രസ്സ് OK.

ഇപ്പോൾ താഴെ കാണുന്ന ചിത്രത്തിലേതു പോലെ ഫോട്ടോ ഷോപിൽ ഒരു വെളുത്ത പ്രതലത്തോടുകൂടിയ  ഭാഗം കാണാം. നിങ്ങൾ കോപി ചെയ്ത ഭാഗം അതിൽ പെയ്സ്റ്റ് ചെയ്യുക (ctrl+V) ഇപ്പോൾ നിങ്ങൾ കോപി ചെയ്തു വച്ചിരുന്ന ചിത്രം ഫോട്ടോഷോപിൽ കാണാം. താഴെയുള്ള ചിത്രങ്ങൾ കാണുക.
ctrl+n അടിച്ചപ്പോൾ!

ctrl+n ശേഷം OKപ്രസ്സ് ചെയ്തപ്പോൾ!

ctrl+v അടിച്ച് പെയ്സ്റ്റ് ചെയ്തപ്പോൾ!
ഇനി ഇതു സേവ് ചെയ്തുകളിക്കാം ☺ ctrl+s (Save) or ctrl+shift+s (save as) ഇതിലേതെങ്കിലുമൊന്ന് അമർത്തി, ഈ ചിത്രം സേവ് ചെയ്യാം. സേവ് ചെയ്യുമ്പോൾ ഓർക്കേണ്ടത്:

ചിത്രം സേവ് ആകുന്ന സ്ഥലം (ഫയൽ പാത്ത്) ഓർമവേണം.

ഫോട്ടോഷോപ്പിൽ ഡിഫാൾട്ട് ആയി, PSD ഫോർമാറ്റിലാണ് സേവ് ആവുക. അത് മാറ്റി; JPEG, GIF, PNG എന്നീ ഫോർമാറ്റുകളിലാക്കുന്നത് നിർബന്ധമാണ്.

സേവ് അടിച്ചു കഴിഞ്ഞാൽ ഒരു മെനു കൂടി വരും. JPEG Options എന്നും പറഞ്ഞ്. Quality 12 എന്ന് ടൈപ് ചെയ്യുക. താ‍ഴെയുള്ള ചിത്രങ്ങൾ കണ്ടാൽ നിങ്ങൾക്ക് മനസിലാകും.ഇനി ഓക്കെ അടിച്ചോളൂ... നിങ്ങളുടെ ചിത്രം റെഡ്ഡി!

ഫോട്ടോഷോപ്പ് ഇല്ലാത്തവർക്ക്, പെയിന്റിലും ചെയ്യാം. അതു  കൂടി പറയാം അല്ലേ?പെയിന്റ് തുറക്കുക. തുറക്കുമ്പോൾ സാധാരണയായി ഇതു പോലെയാണ് കാണപ്പെടുക. ഇതിലെ വെലുത്ത പ്രതലം ആണ് ഫയൽ സൈസ്! ചിത്രം പെയ്സ്റ്റ് ചെയ്യുന്നതിനു മുൻപ് തന്നെ ഇതു മുകളിലേക്ക് വലിച്ച്, ചെറുത്താക്കിയാൽ ചിത്രം പിന്നീട് ‘ക്രോപ്’ ചെയ്യേണ്ടി വരില്ല.താഴെയുള്ള ചിത്രം കാണുക.
മുകളിലെ ചിത്രത്തിലേതു പോലെ ചെയ്യുക. എന്നിട്ട് Paste (Ctrl+V) ചെയ്യുക. അപ്പോൾ താഴെയുള്ള  ചിത്രത്തിൽ കാണുന്നതു പോലെ വരും.
വെളുത്ത പ്രതലം മുകളിലേക്ക് വലിച്ചിടാതിരുന്നാൽ ഇങ്ങനെയാണ് വരിക. ഇനി ഈ വെളുത്ത ഭാഗത്തെ മുകളിലേക്ക് വലിച്ചാലും മതി.

ഇനി ചിത്രം സേവ് ചെയ്യാം. വിൻഡോസ് 7 അല്ലെങ്കിൽ PNG ആയി മാത്രമേ സേവ് ചെയ്യാവൂ. അല്ലെങ്കിൽ കളർ കുളമാകും!! JPEG യാക്കുന്നത് വിൻഡോസ് 7ൽ വലിയ പശ്നങ്ങൾ കാണുന്നില്ല.


ആവശ്യമായ സ്ഥലത്ത് കൊണ്ടു പോയി നിക്ഷേപിക്കുക...

ദാറ്റ്സ് ഓൾ!!How to Creat a picture from PDF Files

ഗൂഗ്‌ൾ ക്രോമിൽ മലയാളം ശരിയായി വായിക്കുവാനുള്ള സൂത്രം!

ഗൂഗ്‌ൾ ക്രോ‍മിൽ മലയാളം ശരിയായ രൂപത്തിൽ കാണുന്നില്ല, എന്തു ചെയ്യണം?  എന്ന് ഒരു സുഹൃത്തിന്റെ ചോദ്യം കേട്ടാണ് ഞാനിന്ന് ഞെട്ടിയുണർന്നത്! എങ്കിൽ അദ്ദേഹത്തിനൊരു സൂത്രം പറഞ്ഞുകൊടുത്തിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! ☺


ആദ്യമായി ക്രോം തുറക്കുക. ശേഷം താഴെ . ചിത്രം 1 . ൽ കാണുന്നതു പോലെ  ക്രോമിന്റെ മുകളിൽ വലതുവശത്തു കാണുന്ന സ്പാനർ ചിഹ്നത്തിൽ ഒരു ക്ലിക് കൊടുക്കുക. ☺

. ചിത്രം 1 .

ക്ലിക്കിക്കഴിഞ്ഞാൽ താഴെ . ചിത്രം 2 . ൽ കാണുന്നതു പോലെ ഒരു മെനു ഇറങ്ങി വരും!

. ചിത്രം 2 .


അതിലെ Options -നിട്ടൊരു ക്ലിക്ക് കൊടുക്കുക. അപ്പോൾ താഴെയുള്ള . ചിത്രം 3 .ലേതു പോലെ പേജ് കാണും. അതിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ട്, 1. Basics, 2. Personal Stuff, 3. Under the Hood. ഇനി നമുക്ക് ചിത്രം കാണാം. ചിത്രങ്ങളില്ലാതെ നമുക്കെന്ത് സൂത്രപ്പണി?! ☺

. ചിത്രം 3 .

ഇപ്പോൾ എവിടെയാണ് അടുത്ത ക്ലിക്ക് കൊടുക്കേണ്ടത് എന്ന് മനസിലായല്ലോ? ഇല്ലേ? ആഹ്...!!
ആ ചുവന്ന വൃത്തത്തിനുള്ളിൽ തന്നെ! അഥവാ Under the Hood എന്ന മൂന്നാം ഓപ്ഷൻ സെലക്റ്റ് ചെയ്യൂ, ഉം... വേഗം, വേഗം. ഇപ്പോൾ . ചിത്രം 4 . ലേതു പോലെ പേജ് മാറിയിരിക്കും!എന്നാലതൊന്നു കണ്ടു നോക്കാം  വരൂ... ☺

. ചിത്രം 4 .

ദെൻ ക്ലിക് Customize fonts ബട്ടൺ. അപ്പോൾ . ചിത്രം 5 . ലേതു പോലെ മറ്റൊരു സെറ്റിംഗ്സ് തുറന്നു വരും. അതു കാണാം.

. ചിത്രം 5 .

 Encoding-ഇൽ ഡിഫാൾട് ആയി Western (ISO-8859-1) എന്നുള്ളത് മാറ്റി, പകരം താഴെയുള്ള . ചിത്രം 6 . ലേതു പോലെ Unicode (UTF-8) സെലക്റ്റ് ചെയ്യുക.

. ചിത്രം 6 .

ഇത്രയേ ഉള്ളൂ! ഇനി ഗൂഗ്‌ൾ ക്രോം ക്ലോസ് ചെയ്തോളൂ. എന്നിട്ട് പുതുതായി ഒന്ന് തുറക്കുക. ഇനി നോക്കൂ വായിക്കാൻ പറ്റുന്നില്ലേ എന്ന്? ദാ ഒരു സാമ്പിൾ വെടിക്കെട്ട്....ഇതുപോലെ മലയാളം അക്ഷരങ്ങൾ വൃത്തിയായി കാണുന്നില്ലെങ്കിൽ, താങ്കളുടെ കമ്പ്യൂട്ടറിൽ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. അതിനിപ്പോ എവിടെ പോകുമെടാ എന്നല്ലേ ഓർത്തത്? ഉം... മനസിലായി... അതു താഴെ ഉണ്ട്. ☺


ഈ പോസ്റ്റിനു കാരണമായ അഭ്യർത്ഥനകൂടി കണ്ട്, ഒരു കമന്റും ഇട്ട് പോയാൽ മതി!!

ആൾടെ മുഖവും പേരും ഞാൻ മറച്ചു വെച്ചിട്ടുണ്ട്!

ഡൌൺലോഡ് ചെയ്യൂ പുതിയ വിൻഡോസ് സെവൻ ഗൂഗ്‌ൾ പ്ലസ് തീം


ഗൂഗ്‌ൾ പ്ലസ് എന്താണെന്ന് അറിയാത്തവരായി അധികമാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന്റെ വേഗതയും സൌന്ദര്യവും ഏറെ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അത്തരക്കാർക്ക് സ്വന്തം കമ്പ്യൂട്ടറിന് ഒരു ഗൂഗ്‌ൾ പ്ലസ് ലേ-ഔട്ട് നൽകാൻ കഴിഞ്ഞാൽ വളരെയധികം സന്തോഷമാകില്ലേ? എങ്കിൽ ഇതാ വിൻഡോസ് 7 ഉപയോക്താക്കൾക്ക് മാത്രമായി ഒരു തീം. ഇഷ്ടമായാൽ ഒരു കമന്റിട്ട് അത് പ്രകടിപ്പിക്കാൻ മറക്കണ്ട ☺

അറിയുക:
• 20 ഹൈ റെസലൂഷൻ ചിത്രങ്ങൾ
• കസ്റ്റമൈസ്ഡ് ഐക്കണുകൾ
• കസ്റ്റമൈസ്ഡ് കൾസർ


ഡൌൺലോഡ് ലിങ്ക്: Download Google + Theme


ഐക്കണുകൾ:

കൾസറുകൾ: