ഫെയ്സ്ബുക്ക്/ട്വിറ്റർ സ്റ്റാറ്റസ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് അപ്‌ഡേറ്റ് ചെയ്യാനുള്ള സൂത്രം!

ഇനിമുതൽ നിങ്ങൾക്ക് ഫെയ്സ്ബുക്കിലും ട്വിറ്ററിലും സ്റ്റാറ്റസ് ഷേഡ്യൂൾ ചെയ്ത് അപ്ഡേറ്റ് ചെയ്യാം. Later Bro എന്ന ആപ്ലികേഷൻ വഴിയാണ് ഈ സൂത്രം സാധ്യമാകുന്നത്.


   • ആദ്യം ഇവിടെ (Later Bro) ക്ലിക്ക് ചെയ്ത് ആപ്ലികേഷൻ Allow ചെയ്യണം. (ധൈര്യമായി ക്ലിക്കിക്കോളൂ, സൈറ്റ് പുതിയ ടാബിൽ/വിൻഡോയിൽ തുറന്നോളും)
   •  ഇനി ഏതെങ്കിലും ഒരു എക്കൌണ്ട് (ഫെയ്സ്ബുക്ക്/ട്വിറ്റർ) സെലക്റ്റ് ചെയ്യുക.


ആദ്യം ഫെയ്സ്ബുക്ക് സെറ്റ് ചെയ്യുക. അതിനായി, താഴെ ചിത്രങ്ങളിൽ കാണുന്നതു പോലെ ചെയ്യുക...


ഇനി ട്വിറ്റർ എക്കൌണ്ട് സെറ്റ് ചെയ്യാം... ☺
ഇഷ്ടായീച്ചാ... ഒര് കമന്റിടാൻ മറക്കണ്ട ഠോ!
Cool Trick to Schedule Facebook/Twitter Status Updates

പി ഡി എഫ് ഫയലുകളിൽ നിന്ന് ചിത്രം ഉണ്ടാക്കുന്ന സൂത്രം!


പി ഡി എഫ് ഫയലുകൾ പിക്ചർ ഫോർമാറ്റുകളിലേക്ക് കൺ‌വർട്ട് ചെയ്യുന്നത് എങ്ങിനെയെന്ന് നിരവധി തവണ ഉന്നയിക്കപെട്ട ഒരു ചോദ്യമാണ്. ഇനിയതാര് ചോദിച്ചാലും ഈ ലിങ്ക് കൊടുത്താൽ മതിയല്ലൊ! വിശദീകരിച്ചു കൊടുത്ത് മടുത്തു! ☺ അറിയുന്നവർ മുണ്ടാണ്ടിരിക്കണം! അറിയാത്തവർ പഠിച്ചോട്ടെന്നേയ്... എന്നാ കാര്യത്തിലേക്ക് കടക്കാം.

ആവശ്യമുള്ള സാധനങ്ങൾ:-
പി ഡി എഫ് ഫയൽ  -  ഒന്ന്
ഫോട്ടോഷോപ്  -  ആവശ്യത്തിന്
ആക്രോബാറ്റ് റീഡർ  -  ഒന്ന്
ക്ഷമ - വളരെ കുറച്ച്

ആദ്യമായി ആക്രോബാറ്റ് റീഡർ വഴി കഴുകി വെച്ചിരിക്കുന്ന പി ഡി എഫ് ഫയൽ തുറക്കുക. ആക്രോബാറ്റ് റീഡറിലെ മെനു ബാറിൽ Snap Tool ഉണ്ടെന്ന് ഉറപ്പുവരുത്തുക.

Snap Tool
Snap Tool കാണുന്നില്ലെങ്കിൽ വിഷമിക്കേണ്ട, താഴെയുള്ള ചിത്രത്തിലേതു പോലെ നിങ്ങൾക്ക് ശര്യാക്കാം കേട്ടോ... ☺

How to activate Snaptool?

ഇനി സ്നാപ് ടൂൾ സെലക്റ്റ് ചെയ്ത്, നമുക്ക് ആവശ്യമുള്ള ഭാഗം സെലക്റ്റ് ചെയ്യണം. അപ്പോൾ ദേ താഴെയുള്ള ചിത്രത്തിൽ കാണുന്നതു പോലെ കാണാം.

ആവശ്യമുള്ള ഭാഗം സെലക്റ്റ് ചെയ്തപ്പോൾ  .
ഇപ്പോൾ നമ്മുടെ ക്ലിപ് ബോർഡിൽ ഈ സെലക്റ്റ് ചെയ്ത ഭാഗം സേവ് ആയികഴിഞ്ഞു. ഇനി തുറന്നു വെച്ചിരിക്കുന്ന ഫോട്ടോഷോപിൽ നിക്ഷേപിക്കുന്ന വിധം. ഫോട്ടോഷോപിൽ  പുതിയ ഫയൽ തുറക്കുക. (ctrl+N) നാം സെലക്റ്റ് ചെയ്ത വലുപ്പം പുള്ളിക്കാരൻ താനെ അഡ്ജസ്റ്റ് ചെയ്ത് റെഡിയാക്കിയിരിക്കും. റെസലൂഷൻ ഡിഫാൾട്ട് ആയി 72 ആണ് കാണുക. ആവശ്യമെങ്കിൽ മാറ്റം വരുത്താം. ദെൻ പ്രസ്സ് OK.

ഇപ്പോൾ താഴെ കാണുന്ന ചിത്രത്തിലേതു പോലെ ഫോട്ടോ ഷോപിൽ ഒരു വെളുത്ത പ്രതലത്തോടുകൂടിയ  ഭാഗം കാണാം. നിങ്ങൾ കോപി ചെയ്ത ഭാഗം അതിൽ പെയ്സ്റ്റ് ചെയ്യുക (ctrl+V) ഇപ്പോൾ നിങ്ങൾ കോപി ചെയ്തു വച്ചിരുന്ന ചിത്രം ഫോട്ടോഷോപിൽ കാണാം. താഴെയുള്ള ചിത്രങ്ങൾ കാണുക.
ctrl+n അടിച്ചപ്പോൾ!

ctrl+n ശേഷം OKപ്രസ്സ് ചെയ്തപ്പോൾ!

ctrl+v അടിച്ച് പെയ്സ്റ്റ് ചെയ്തപ്പോൾ!
ഇനി ഇതു സേവ് ചെയ്തുകളിക്കാം ☺ ctrl+s (Save) or ctrl+shift+s (save as) ഇതിലേതെങ്കിലുമൊന്ന് അമർത്തി, ഈ ചിത്രം സേവ് ചെയ്യാം. സേവ് ചെയ്യുമ്പോൾ ഓർക്കേണ്ടത്:

ചിത്രം സേവ് ആകുന്ന സ്ഥലം (ഫയൽ പാത്ത്) ഓർമവേണം.

ഫോട്ടോഷോപ്പിൽ ഡിഫാൾട്ട് ആയി, PSD ഫോർമാറ്റിലാണ് സേവ് ആവുക. അത് മാറ്റി; JPEG, GIF, PNG എന്നീ ഫോർമാറ്റുകളിലാക്കുന്നത് നിർബന്ധമാണ്.

സേവ് അടിച്ചു കഴിഞ്ഞാൽ ഒരു മെനു കൂടി വരും. JPEG Options എന്നും പറഞ്ഞ്. Quality 12 എന്ന് ടൈപ് ചെയ്യുക. താ‍ഴെയുള്ള ചിത്രങ്ങൾ കണ്ടാൽ നിങ്ങൾക്ക് മനസിലാകും.ഇനി ഓക്കെ അടിച്ചോളൂ... നിങ്ങളുടെ ചിത്രം റെഡ്ഡി!

ഫോട്ടോഷോപ്പ് ഇല്ലാത്തവർക്ക്, പെയിന്റിലും ചെയ്യാം. അതു  കൂടി പറയാം അല്ലേ?പെയിന്റ് തുറക്കുക. തുറക്കുമ്പോൾ സാധാരണയായി ഇതു പോലെയാണ് കാണപ്പെടുക. ഇതിലെ വെലുത്ത പ്രതലം ആണ് ഫയൽ സൈസ്! ചിത്രം പെയ്സ്റ്റ് ചെയ്യുന്നതിനു മുൻപ് തന്നെ ഇതു മുകളിലേക്ക് വലിച്ച്, ചെറുത്താക്കിയാൽ ചിത്രം പിന്നീട് ‘ക്രോപ്’ ചെയ്യേണ്ടി വരില്ല.താഴെയുള്ള ചിത്രം കാണുക.
മുകളിലെ ചിത്രത്തിലേതു പോലെ ചെയ്യുക. എന്നിട്ട് Paste (Ctrl+V) ചെയ്യുക. അപ്പോൾ താഴെയുള്ള  ചിത്രത്തിൽ കാണുന്നതു പോലെ വരും.
വെളുത്ത പ്രതലം മുകളിലേക്ക് വലിച്ചിടാതിരുന്നാൽ ഇങ്ങനെയാണ് വരിക. ഇനി ഈ വെളുത്ത ഭാഗത്തെ മുകളിലേക്ക് വലിച്ചാലും മതി.

ഇനി ചിത്രം സേവ് ചെയ്യാം. വിൻഡോസ് 7 അല്ലെങ്കിൽ PNG ആയി മാത്രമേ സേവ് ചെയ്യാവൂ. അല്ലെങ്കിൽ കളർ കുളമാകും!! JPEG യാക്കുന്നത് വിൻഡോസ് 7ൽ വലിയ പശ്നങ്ങൾ കാണുന്നില്ല.


ആവശ്യമായ സ്ഥലത്ത് കൊണ്ടു പോയി നിക്ഷേപിക്കുക...

ദാറ്റ്സ് ഓൾ!!How to Creat a picture from PDF Files

ഗൂഗ്‌ൾ ക്രോമിൽ മലയാളം ശരിയായി വായിക്കുവാനുള്ള സൂത്രം!

ഗൂഗ്‌ൾ ക്രോ‍മിൽ മലയാളം ശരിയായ രൂപത്തിൽ കാണുന്നില്ല, എന്തു ചെയ്യണം?  എന്ന് ഒരു സുഹൃത്തിന്റെ ചോദ്യം കേട്ടാണ് ഞാനിന്ന് ഞെട്ടിയുണർന്നത്! എങ്കിൽ അദ്ദേഹത്തിനൊരു സൂത്രം പറഞ്ഞുകൊടുത്തിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! ☺


ആദ്യമായി ക്രോം തുറക്കുക. ശേഷം താഴെ . ചിത്രം 1 . ൽ കാണുന്നതു പോലെ  ക്രോമിന്റെ മുകളിൽ വലതുവശത്തു കാണുന്ന സ്പാനർ ചിഹ്നത്തിൽ ഒരു ക്ലിക് കൊടുക്കുക. ☺

. ചിത്രം 1 .

ക്ലിക്കിക്കഴിഞ്ഞാൽ താഴെ . ചിത്രം 2 . ൽ കാണുന്നതു പോലെ ഒരു മെനു ഇറങ്ങി വരും!

. ചിത്രം 2 .


അതിലെ Options -നിട്ടൊരു ക്ലിക്ക് കൊടുക്കുക. അപ്പോൾ താഴെയുള്ള . ചിത്രം 3 .ലേതു പോലെ പേജ് കാണും. അതിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ട്, 1. Basics, 2. Personal Stuff, 3. Under the Hood. ഇനി നമുക്ക് ചിത്രം കാണാം. ചിത്രങ്ങളില്ലാതെ നമുക്കെന്ത് സൂത്രപ്പണി?! ☺

. ചിത്രം 3 .

ഇപ്പോൾ എവിടെയാണ് അടുത്ത ക്ലിക്ക് കൊടുക്കേണ്ടത് എന്ന് മനസിലായല്ലോ? ഇല്ലേ? ആഹ്...!!
ആ ചുവന്ന വൃത്തത്തിനുള്ളിൽ തന്നെ! അഥവാ Under the Hood എന്ന മൂന്നാം ഓപ്ഷൻ സെലക്റ്റ് ചെയ്യൂ, ഉം... വേഗം, വേഗം. ഇപ്പോൾ . ചിത്രം 4 . ലേതു പോലെ പേജ് മാറിയിരിക്കും!എന്നാലതൊന്നു കണ്ടു നോക്കാം  വരൂ... ☺

. ചിത്രം 4 .

ദെൻ ക്ലിക് Customize fonts ബട്ടൺ. അപ്പോൾ . ചിത്രം 5 . ലേതു പോലെ മറ്റൊരു സെറ്റിംഗ്സ് തുറന്നു വരും. അതു കാണാം.

. ചിത്രം 5 .

 Encoding-ഇൽ ഡിഫാൾട് ആയി Western (ISO-8859-1) എന്നുള്ളത് മാറ്റി, പകരം താഴെയുള്ള . ചിത്രം 6 . ലേതു പോലെ Unicode (UTF-8) സെലക്റ്റ് ചെയ്യുക.

. ചിത്രം 6 .

ഇത്രയേ ഉള്ളൂ! ഇനി ഗൂഗ്‌ൾ ക്രോം ക്ലോസ് ചെയ്തോളൂ. എന്നിട്ട് പുതുതായി ഒന്ന് തുറക്കുക. ഇനി നോക്കൂ വായിക്കാൻ പറ്റുന്നില്ലേ എന്ന്? ദാ ഒരു സാമ്പിൾ വെടിക്കെട്ട്....ഇതുപോലെ മലയാളം അക്ഷരങ്ങൾ വൃത്തിയായി കാണുന്നില്ലെങ്കിൽ, താങ്കളുടെ കമ്പ്യൂട്ടറിൽ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. അതിനിപ്പോ എവിടെ പോകുമെടാ എന്നല്ലേ ഓർത്തത്? ഉം... മനസിലായി... അതു താഴെ ഉണ്ട്. ☺


ഈ പോസ്റ്റിനു കാരണമായ അഭ്യർത്ഥനകൂടി കണ്ട്, ഒരു കമന്റും ഇട്ട് പോയാൽ മതി!!

ആൾടെ മുഖവും പേരും ഞാൻ മറച്ചു വെച്ചിട്ടുണ്ട്!

ഡൌൺലോഡ് ചെയ്യൂ പുതിയ വിൻഡോസ് സെവൻ ഗൂഗ്‌ൾ പ്ലസ് തീം


ഗൂഗ്‌ൾ പ്ലസ് എന്താണെന്ന് അറിയാത്തവരായി അധികമാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന്റെ വേഗതയും സൌന്ദര്യവും ഏറെ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അത്തരക്കാർക്ക് സ്വന്തം കമ്പ്യൂട്ടറിന് ഒരു ഗൂഗ്‌ൾ പ്ലസ് ലേ-ഔട്ട് നൽകാൻ കഴിഞ്ഞാൽ വളരെയധികം സന്തോഷമാകില്ലേ? എങ്കിൽ ഇതാ വിൻഡോസ് 7 ഉപയോക്താക്കൾക്ക് മാത്രമായി ഒരു തീം. ഇഷ്ടമായാൽ ഒരു കമന്റിട്ട് അത് പ്രകടിപ്പിക്കാൻ മറക്കണ്ട ☺

അറിയുക:
• 20 ഹൈ റെസലൂഷൻ ചിത്രങ്ങൾ
• കസ്റ്റമൈസ്ഡ് ഐക്കണുകൾ
• കസ്റ്റമൈസ്ഡ് കൾസർ


ഡൌൺലോഡ് ലിങ്ക്: Download Google + Theme


ഐക്കണുകൾ:

കൾസറുകൾ:


ഫെയ്സ്ബുക്ക് സ്റ്റാറ്റസിലും ആളുകളെ ടാഗ് ചെയ്യാം!


ടാഗ് എന്ന് കേൾക്കുമ്പോഴേ ചിലർക്ക് കലിവരും! കാരണം അനാവശ്യമായ ഫോട്ടോകളിലും വീഡിയോകളിലും മറ്റുള്ളവർ നമ്മെ ടാഗ് ചെയ്യുകയും അതിനു വരുന്ന കമന്റുകളുടെ നോട്ടിഫികേഷനും ആലോചിച്ചാണിത്. അവരോട് നമുക്ക് സഹതപിക്കാം! കാരണം, ഫെയ്സ്ബുക്ക് നോട്ടിഫികേഷൻ സെറ്റിംഗ്സ് കൃത്യമായി ചെയ്താൽ ഇവയൊന്നും നമ്മുടെ ഇ-മെയിലിന്റെ മതിൽ ചാടിക്കടന്ന് ഇൻബോക്സിലെത്തില്ല!


എന്നാൽ അവരവരുടെ ഒരു സന്ദേശം, ഒരു ചിത്രം, ഒരു വീഡിയോ കൂടുതൽ പേരിലേക്കെത്തിക്കണമെന്ന അത്യാഗ്രഹം ഓരോരുത്തർക്കും ഉണ്ടാകുമല്ലോ! അങ്ങിനെയുള്ളവർ ചെയ്യട്ടെ... പറഞ്ഞു പറഞ്ഞ് നമ്മൾ കാടുകയറിയോ...? നമ്മൾ പറയാൻ വന്നത് ഇതൊന്നുമല്ല.

ഒരു വീഡിയോയിലോ, ഡോക്യുമെന്റിലോ, ചിത്രത്തിലോ മറ്റൊരാളെ ടാഗ് ചെയ്യുന്നത് വളരെ എളുപ്പവും എല്ലാവർക്കും അറിയുന്നതുമാണ്. അതു പോലെ നമ്മുടെ സ്റ്റാറ്റസ് മെസേജിൽ ഒരാളെ ടാഗ് ചെയ്യാൻ എന്തു ചെയ്യും? സത്യത്തിൽ മറ്റുള്ളവയെക്കാൾ എളുപ്പമാണിത്!!
ആദ്യം നമ്മുടെ മെസേജ് ടൈപ് ചെയ്ത്, @ എന്ന ചിഹ്നം ഇടുക.
@ ചിഹ്നത്തിനു ശേഷം നാം ടാഗ് ചെയ്യാൻ ഉദ്ദേശിക്കുന്നയാളിന്റെ പേര് ടൈപ് ചെയ്തു തുടങ്ങുമ്പോഴേക്ക് നമ്മുടെ സൌഹൃദ പട്ടികയിലുള്ള (ഫ്രെൻഡ്സ് ലിസ്റ്റ്) പ്രത്യക്ഷമാകും. ചിത്രം 1 കാണുക.
.  ചിത്രം 1  .

ഇതിൽ നാം ഉദ്ദേശിക്കുന്നയാളിന്റെ പേരിനു മുകളിൽ മൌസ് വെക്കുമ്പോൾ നീല നിറത്തിൽ അത് ഹൈലറ്റ് ചെയ്യും, അവിടെ ക്ലിക്ക്! ഇപ്പോൾ താഴെ കാണുന്ന ചിത്രം 2 ലേതു പോലെ കാണാം.


. ചിത്രം 2  .
ഇനി മറ്റൊന്നും ആലോചിക്കേണ്ട, ആ കാണുന്ന Post ബട്ടണിൽ അമർത്തിക്കോളൂ... നോക്കൂ നിങ്ങളുടെ സ്റ്റാറ്റസ് താഴെ കാണുന്നതു പോലെ അപ്‌ഡേറ്റ് ആയിരിക്കും!!
.ചിത്രം 3  .

ഇപ്പോൾ നാം ടാഗ് ചെയ്ത ആൾക്ക് ഒരു നോട്ടിഫികേഷൻ പോയിട്ടുണ്ടാകും അത് താഴെ കാണുന്നത് പോലെയാകും... അതുകൂടി കാണാം ല്ലേ? എന്നാൽ ചിത്രം 4 കണ്ടോളൂ! :)
കീപ് ടാഗിംഗ്!!


.ചിത്രം 4  .

യാചന: ഇഷ്ടായീച്ചാ.... ഒര് കമന്റങ്ങ്‌ട് ഇട്‌ആ! ന്നാ... നോമങ്ങ്‌ട്.....


How To Tag People In Facebook Status Update

ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ഒന്നും എഴുതാതെ അപ്‌ഡേറ്റ് ചെയ്യാനുള്ള സൂത്രം!


നമ്മൾ സാധാരണയായി ഫെയ്സ്ബുക്കിൽ നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നത്, ചില കവിതാശകലങ്ങളോ തമാശകളോ അല്ലെങ്കിൽ മഹദ്വചനങ്ങളോ ഒക്കെയാണല്ലോ! എന്നാൽ ഒന്നും എഴുതാതെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് എങ്ങിനെ സാധ്യമാകും? അതിനെ കുറിച്ചാണീ സൂത്രപ്പണി!

ഇതുവരെ വായിച്ചപ്പോ നിങ്ങൾക്ക് തോന്നുന്നുണ്ടാകും ഒരു സ്പെയ്സ് ബാർ അടിച്ചാൽ തീരാവുന്നതല്ലേയുള്ളൂ പ്രശ്നം എന്ന്. എങ്കിൽ അത് നടക്കില്ല!! എന്നാൽ ചില സ്പെഷ്യൽ കോഡ് ഉപയോഗിച്ച് ഈ ശൂന്യമായ മെസേജ് അപ്ഡേറ്റ് ചെയ്യാം!
എന്നാ കാര്യത്തിലേക്ക്  കടക്കാം... :)

ആദ്യമായി നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ടിൽ ലോഗ് ഇൻ ചെയ്യുക.

ഇനി ഐശ്വര്യമായി  കീ‍ അമർത്തി പിടിച്ച്, 0173 (നമ്പർ പാഡിൽ) ടൈപ് ചെയ്യുക.

ഇനി ആ അൾട് കീ വിട്ടോളൂ! എന്നിട്ട്  ബട്ടൺ അമർത്തുക.

ഇപ്പോൾ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ടിൽ ഒരു ശൂന്യമായ സ്റ്റാറ്റസ് വന്നുകഴിഞ്ഞിട്ടുണ്ടാകും. താഴെയുള്ള ഫോട്ടോയിലെ പോലെ...


നിങ്ങളുടെ മൊബൈലിൽ മലയാളം വായിക്കാനുള്ള സൂത്രം!


നമ്മിൽ പലരും മൊബൈൽ ഫോൺ വഴി സൈറ്റുകൾ സന്ദർശിക്കുന്നവരാണല്ലോ. പണ്ടത്തേക്കാൾ ഇന്ന് മലയാളം നെറ്റിൽ സജീവമായ ഇക്കാലത്ത്, മൊബൈൽ വഴി ഫെയ്സ്ബുക്ക്, ജിമെയിൽ, ബ്ലോഗുകൾ എന്നിവയിലെ പല പോസ്റ്റുകളും നമുക്ക് വായിക്കാൻ സാധ്യമല്ലാതെ വരുന്നു. ഇതിനൊരു പോംവഴിയാണീ പോസ്റ്റ്. ഇതിനു മുൻപ് പലരും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടാകും. എന്നാലും ഈ സൂത്രം ഒന്നു കൂടി പറയുകയാണ്. പുതിയ ആളുകൾക്ക് വേണ്ടി...


ആദ്യമായി നിങ്ങളുടെ മൊബൈലിൽ നിന്ന് www.getjar.com എന്ന സൈറ്റ് ലോഗ് ഓൺ ചെയ്യുക.
മൊബൈലിൽ ഉപയോഗിക്കാവുന്ന പല ആപ്ലികേഷനുകളും ഡൌൺലോഡ് ചെയ്യാവുന്ന ഒരു സൈറ്റ് ആണിത്. ഈ സൈറ്റിൽ ലോഗ് ഓൺ ചെയ്തതിനു ശേഷം ഒപേറ ബ്രൌസർ ഡൌൺലോഡ് ചെയ്യണം.
ഒപേറ ഡൌൺലോഡ് എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാനൊരു സൂത്രം ഉണ്ട്. ആ സൂത്രവും കൂടി പറയാം. Get Jar ലോഗ് ഓൺ ചെയ്ത്, അതിലെ ക്വിക് ഡൌൺലോഡ് സെക്ഷനിൽ ഒപേറയുടെ കോഡായ 3334 ടൈപ് ചെയ്താൽ മതി. താഴെയുള്ള ചിത്രങ്ങൾ നിങ്ങളെ സഹായിക്കും.

Step 1

Step 2


ഇനി താഴേക്ക് സ്ക്രോൾ ചെയ്യുക, അടുത്ത ചിത്രം നോക്കൂ...

Quick Download എന്ന് കാണുന്നിടത്ത് ക്ലിക്കുക
ഇനി ഡൌൺലോഡ് ചെയ്തോളൂ. ഡൌൺലോഡ് ചെയ്ത്, ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഒപേറ റൺ ചെയ്യണം...
ഒപേറ ബ്രൌസർ തുറന്നു വന്നതിനു ശേഷം അതിൽ ചില ക്രമീകരണങ്ങൾ കൂടി വരുത്തണം. അതിനായി അഡ്രസ് ബാറിൽ opera:config എന്ന് ടൈപ് ചെയ്ത്, എന്റർ ചെയ്യണം. ഒപേറയുടെ അഡ്രസ് ബാറിൽ നേരിട്ട് കോളം ചിഹ്നം (:) ടൈപ് ചെയ്യാൻ കഴിയില്ല. അതിനായി, Option ക്ലിക് ചെയ്ത്, Fullscreen Edit സെലക്റ്റ് ചെയ്യണം. താഴെയുള്ള ചിത്രം നോക്കുക.ഇനി OK അമർത്തുക.


ഇപ്പോൾ താഴെയുള്ള ചിത്രത്തിലേതു പോലെ കാണാം. ഇനി Go പ്രസ്സ് ചെയ്യാൻ വൈകിക്കേണ്ട Yes തന്നെ!

Yes പ്രസ്സ് ചെയ്തു കഴിഞ്ഞാൽ താഴെ കാണുന്ന പോലെ ഒരു സെറ്റിംഗ്സ് തുറന്നു വരും.

ഇനി ഈ പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യണം. അപ്പോൾ തൊട്ടു താഴെയുള്ള ചിത്രത്തിലേതു പോലെ കാണാം. ഇതിലെ No എന്നത് Yes എന്നാക്കി മാറ്റുക. അടുത്ത ചിത്രം കാണുക.

സേവ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മൊബൈലിൽ മലയാളം വായിക്കാൻ നിങ്ങളും യോഗ്യനായിരിക്കുന്നു! ഒരു പരൂഷണം നമുക്കും നടത്താം...
ഒപേറ ഓപൺ ചെയ്ത്, അഡ്രസ് ബാറിൽ ജിമെയിൽ ടൈപ് ചെയ്തു ഞാൻ. അതിൽ നിന്നും
‘സൂത്രപ്പണി’യിലേക്ക് വന്ന ഒരു കമന്റ് നിങ്ങൾക്കായി....  • ഓർക്കുക! ഒപേറ വഴി മാത്രമേ നിങ്ങൾക്ക് മലയാളം വായിക്കാനാകൂ!