
നമ്മിൽ പലരും മൊബൈൽ ഫോൺ വഴി സൈറ്റുകൾ സന്ദർശിക്കുന്നവരാണല്ലോ. പണ്ടത്തേക്കാൾ ഇന്ന് മലയാളം നെറ്റിൽ സജീവമായ ഇക്കാലത്ത്, മൊബൈൽ വഴി ഫെയ്സ്ബുക്ക്, ജിമെയിൽ, ബ്ലോഗുകൾ എന്നിവയിലെ പല പോസ്റ്റുകളും നമുക്ക് വായിക്കാൻ സാധ്യമല്ലാതെ വരുന്നു. ഇതിനൊരു പോംവഴിയാണീ പോസ്റ്റ്. ഇതിനു മുൻപ് പലരും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടാകും. എന്നാലും ഈ സൂത്രം ഒന്നു കൂടി പറയുകയാണ്. പുതിയ ആളുകൾക്ക് വേണ്ടി...
ആദ്യമായി നിങ്ങളുടെ മൊബൈലിൽ നിന്ന് www.getjar.com എന്ന സൈറ്റ് ലോഗ് ഓൺ ചെയ്യുക.
മൊബൈലിൽ ഉപയോഗിക്കാവുന്ന പല ആപ്ലികേഷനുകളും ഡൌൺലോഡ് ചെയ്യാവുന്ന ഒരു സൈറ്റ് ആണിത്. ഈ സൈറ്റിൽ ലോഗ് ഓൺ ചെയ്തതിനു ശേഷം ഒപേറ ബ്രൌസർ ഡൌൺലോഡ് ചെയ്യണം.

Step 1
Step 2
ഇനി താഴേക്ക് സ്ക്രോൾ ചെയ്യുക, അടുത്ത ചിത്രം നോക്കൂ...
ഇനി ഡൌൺലോഡ് ചെയ്തോളൂ. ഡൌൺലോഡ് ചെയ്ത്, ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഒപേറ റൺ ചെയ്യണം...
ഒപേറ ബ്രൌസർ തുറന്നു വന്നതിനു ശേഷം അതിൽ ചില ക്രമീകരണങ്ങൾ കൂടി വരുത്തണം. അതിനായി അഡ്രസ് ബാറിൽ opera:config എന്ന് ടൈപ് ചെയ്ത്, എന്റർ ചെയ്യണം. ഒപേറയുടെ അഡ്രസ് ബാറിൽ നേരിട്ട് കോളം ചിഹ്നം (:) ടൈപ് ചെയ്യാൻ കഴിയില്ല. അതിനായി, Option ക്ലിക് ചെയ്ത്, Fullscreen Edit സെലക്റ്റ് ചെയ്യണം. താഴെയുള്ള ചിത്രം നോക്കുക.
ഇനി OK അമർത്തുക.
ഇപ്പോൾ താഴെയുള്ള ചിത്രത്തിലേതു പോലെ കാണാം. ഇനി Go പ്രസ്സ് ചെയ്യാൻ വൈകിക്കേണ്ട
Yes തന്നെ!
Yes പ്രസ്സ് ചെയ്തു കഴിഞ്ഞാൽ താഴെ കാണുന്ന പോലെ ഒരു സെറ്റിംഗ്സ് തുറന്നു വരും.
ഇനി ഈ പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യണം. അപ്പോൾ തൊട്ടു താഴെയുള്ള ചിത്രത്തിലേതു പോലെ കാണാം. ഇതിലെ No എന്നത് Yes എന്നാക്കി മാറ്റുക. അടുത്ത ചിത്രം കാണുക.
സേവ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മൊബൈലിൽ മലയാളം വായിക്കാൻ നിങ്ങളും യോഗ്യനായിരിക്കുന്നു! ഒരു പരൂഷണം നമുക്കും നടത്താം...
ഒപേറ ഓപൺ ചെയ്ത്, അഡ്രസ് ബാറിൽ ജിമെയിൽ ടൈപ് ചെയ്തു ഞാൻ. അതിൽ നിന്നും ‘സൂത്രപ്പണി’യിലേക്ക് വന്ന ഒരു കമന്റ് നിങ്ങൾക്കായി....
ഓർക്കുക! ഒപേറ വഴി മാത്രമേ നിങ്ങൾക്ക് മലയാളം വായിക്കാനാകൂ!
16Awesome Comments!
good tips.. thanks
നന്ദി മലയാളി സര്.
നന്ദി മലയാളി സര്.....:)
OPERA MOBILE-IL ithu enginay work cheyuum ..............
Please tell me........
@ബഷീര്‍ പി.ബി.വെള്ളറക്കാട്,
@ABMR സർ...,
@Noushad Vadakkel സർ... :)
നന്ദി... :)
veloorh
ഒപേറ മൊബൈൽ എന്ന ബ്രൌസറിൽ ഇത് വർക് ചെയ്യുമെന്ന് തോന്നുന്നില്ല. സെറ്റിംഗ്സ് പേജ് തുറന്നു വരുന്നില്ലെങ്കിൽ അത് നടക്കില്ല എന്നു തന്നെ മനസിലാക്കാം. ഒപേറ മിനി തന്നെ ഇൻസ്റ്റാൾ ചെയ്യൂ...
ഏതാണ് താങ്കളുടെ മൊബൈൽ സെറ്റ്?
@veloorh:
ഇതൊന്ന് നോക്കൂ...
http://andrewrshorten.wordpress.com/2009/02/18/installing-flash-lite-apps-on-your-phone-just-how-easy-is-it/
in opera try opera:config will work, but opera mini is working using a different method. Also remember enabling this on opera Mini will increase data transfer.
For android users can try this too - http://geekiest.net/post/Indian-Language-Unicode-Font-support-on-Android-Phones.aspx
Sir,
I am not able to install opera browser in my E72 nokia "certificate error, please contact content supplier" this is message, when I TRY TO install, please help me
നന്ദി
nokia e5 il opera download chaithu pakshe open aavunnilla...help me
നന്ദി സാര്‍
വളരെ നന്ദി മലയാളി .............................. ഞാന്‍ ഒരു പാടു നാളായി മൊബൈലില്‍ ഫേസ്ബുക്ക് ഉപയോകിക്കുമ്പോള്‍ മലയാളം വായിക്കാന്‍ കയിയുന്ന ഒരു സോഫ്റ്റ്വെയര് ലഭിക്കാന്‍ വേണ്ടി ശ്രമിക്കുന്നു . ഇപ്പോഴാണ് കിട്ടിയത്
അണ്ണയ് റൊമ്പ നന്‍ഡ്രി.......
മലയാളം ഉപയോഗിക്കാന്‍ സൗകര്യപ്രദമായ ചീപ് അന്‍ഡ് ബെസ്റ്റ് മൈബൈല്‍ ഏതാണ്. ഒന്ന് സജസ്റ്റ് ചെയ്യാമൊ....
ഒരെണ്ണം വാങ്ങിക്കാനാണ്....
നെറ്റ് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ ഫോണുകളിലും ഈ വിദ്യ ഉപയോഗിച്ച്, മലയാളം വായിക്കാം.
നോക്കിയ ഇ സീരിസ്, എക്സ് സീരീസ് എന്നിവ ഉഷാർ ആണ്, മൊബൈൽ സംബന്ധമായി കൂടുതൽ അറിവുള്ളവർ പറയട്ടെ...
വന്നതിനു നന്ദി... :)