
നമ്മൾ സാധാരണയായി ഫെയ്സ്ബുക്കിൽ നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നത്, ചില കവിതാശകലങ്ങളോ തമാശകളോ അല്ലെങ്കിൽ മഹദ്വചനങ്ങളോ ഒക്കെയാണല്ലോ! എന്നാൽ ഒന്നും എഴുതാതെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് എങ്ങിനെ സാധ്യമാകും? അതിനെ കുറിച്ചാണീ സൂത്രപ്പണി!
ഇതുവരെ വായിച്ചപ്പോ നിങ്ങൾക്ക് തോന്നുന്നുണ്ടാകും ഒരു സ്പെയ്സ് ബാർ അടിച്ചാൽ തീരാവുന്നതല്ലേയുള്ളൂ പ്രശ്നം എന്ന്. എങ്കിൽ അത് നടക്കില്ല!! എന്നാൽ ചില സ്പെഷ്യൽ കോഡ് ഉപയോഗിച്ച് ഈ ശൂന്യമായ മെസേജ് അപ്ഡേറ്റ് ചെയ്യാം!
എന്നാ കാര്യത്തിലേക്ക് കടക്കാം... :)♥ ആദ്യമായി നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ടിൽ ലോഗ് ഇൻ ചെയ്യുക.
♥ ഇനി ഐശ്വര്യമായികീ അമർത്തി പിടിച്ച്, 0173 (നമ്പർ പാഡിൽ) ടൈപ് ചെയ്യുക.
♥ ഇനി ആ അൾട് കീ വിട്ടോളൂ! എന്നിട്ട്ബട്ടൺ അമർത്തുക.
♥ ഇപ്പോൾ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ടിൽ ഒരു ശൂന്യമായ സ്റ്റാറ്റസ് വന്നുകഴിഞ്ഞിട്ടുണ്ടാകും. താഴെയുള്ള ഫോട്ടോയിലെ പോലെ...
2Awesome Comments!
Thanks for your share these Good Articles.