
ടാഗ് എന്ന് കേൾക്കുമ്പോഴേ ചിലർക്ക് കലിവരും! കാരണം അനാവശ്യമായ ഫോട്ടോകളിലും വീഡിയോകളിലും മറ്റുള്ളവർ നമ്മെ ടാഗ് ചെയ്യുകയും അതിനു വരുന്ന കമന്റുകളുടെ നോട്ടിഫികേഷനും ആലോചിച്ചാണിത്. അവരോട് നമുക്ക് സഹതപിക്കാം! കാരണം, ഫെയ്സ്ബുക്ക് നോട്ടിഫികേഷൻ സെറ്റിംഗ്സ് കൃത്യമായി ചെയ്താൽ ഇവയൊന്നും നമ്മുടെ ഇ-മെയിലിന്റെ മതിൽ ചാടിക്കടന്ന് ഇൻബോക്സിലെത്തില്ല!
എന്നാൽ അവരവരുടെ ഒരു സന്ദേശം, ഒരു ചിത്രം, ഒരു വീഡിയോ കൂടുതൽ പേരിലേക്കെത്തിക്കണമെന്ന അത്യാഗ്രഹം ഓരോരുത്തർക്കും ഉണ്ടാകുമല്ലോ! അങ്ങിനെയുള്ളവർ ചെയ്യട്ടെ... പറഞ്ഞു പറഞ്ഞ് നമ്മൾ കാടുകയറിയോ...? നമ്മൾ പറയാൻ വന്നത് ഇതൊന്നുമല്ല.
ഒരു വീഡിയോയിലോ, ഡോക്യുമെന്റിലോ, ചിത്രത്തിലോ മറ്റൊരാളെ ടാഗ് ചെയ്യുന്നത് വളരെ എളുപ്പവും എല്ലാവർക്കും അറിയുന്നതുമാണ്. അതു പോലെ നമ്മുടെ സ്റ്റാറ്റസ് മെസേജിൽ ഒരാളെ ടാഗ് ചെയ്യാൻ എന്തു ചെയ്യും? സത്യത്തിൽ മറ്റുള്ളവയെക്കാൾ എളുപ്പമാണിത്!!
ആദ്യം നമ്മുടെ മെസേജ് ടൈപ് ചെയ്ത്, @ എന്ന ചിഹ്നം ഇടുക.@ ചിഹ്നത്തിനു ശേഷം നാം ടാഗ് ചെയ്യാൻ ഉദ്ദേശിക്കുന്നയാളിന്റെ പേര് ടൈപ് ചെയ്തു തുടങ്ങുമ്പോഴേക്ക് നമ്മുടെ സൌഹൃദ പട്ടികയിലുള്ള (ഫ്രെൻഡ്സ് ലിസ്റ്റ്) പ്രത്യക്ഷമാകും. ചിത്രം 1 കാണുക.
![]() |
. ചിത്രം 1 . |
ഇതിൽ നാം ഉദ്ദേശിക്കുന്നയാളിന്റെ പേരിനു മുകളിൽ മൌസ് വെക്കുമ്പോൾ നീല നിറത്തിൽ അത് ഹൈലറ്റ് ചെയ്യും, അവിടെ ക്ലിക്ക്! ഇപ്പോൾ താഴെ കാണുന്ന ചിത്രം 2 ലേതു പോലെ കാണാം.
![]() |
. ചിത്രം 2 . |
ഇനി മറ്റൊന്നും ആലോചിക്കേണ്ട, ആ കാണുന്ന Post ബട്ടണിൽ അമർത്തിക്കോളൂ... നോക്കൂ നിങ്ങളുടെ സ്റ്റാറ്റസ് താഴെ കാണുന്നതു പോലെ അപ്‌ഡേറ്റ് ആയിരിക്കും!!
![]() |
.ചിത്രം 3 . |
ഇപ്പോൾ നാം ടാഗ് ചെയ്ത ആൾക്ക് ഒരു നോട്ടിഫികേഷൻ പോയിട്ടുണ്ടാകും അത് താഴെ കാണുന്നത് പോലെയാകും... അതുകൂടി കാണാം ല്ലേ? എന്നാൽ ചിത്രം 4 കണ്ടോളൂ! :)
കീപ് ടാഗിംഗ്!!
![]() |
.ചിത്രം 4 . |
യാചന: ഇഷ്ടായീച്ചാ.... ഒര് കമന്റങ്ങ്‌ട് ഇട്‌ആ! ന്നാ... നോമങ്ങ്‌ട്.....
How To Tag People In Facebook Status Update
1 comments:
ഈ സൂത്രപ്പണി ശ്ശി പിടിച്ചു!ആശംസകള്‍, ആശാനെ, ഇന്ന് മുതല്‍ മൊബൈലില്‍ ഫേസ് ബുക്ക് കമന്റുകള്‍ മലയാലസ്ത്തില് വായിച്ചു തുടങ്ങി....നന്ദി,നന്ദി...