ബ്ലോഗുകൾ കളവു പോയാലും ഇനി പേടിക്കേണ്ട!

© നൌഷാദ് വടക്കേൽ

ഗൂഗിൾ സൌജന്യമായി നൽകുന്ന സേവനമാണ് ബ്ലോഗർ. നമ്മുടെ പലരുടെയും മികവുറ്റ കലാസാഹിത്യസൃഷ്ടികൾ അടുക്കിയൊതുക്കി കയറ്റിവെച്ച അലമാരകളാണ് ബ്ലോഗുകൾ!
ആ അലമാര തന്നെ കള്ളന്മാർ എടുത്തുകൊണ്ടു പോയാലോ?!
ഇതു പോലെ വാവിട്ടു നിലവിളിച്ചു നടക്കുന്നത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?
എന്നാൽ, കള്ളന്മാർ കൊണ്ടു പോയാലും നമ്മുടെ കലാസൃഷ്ടികൾ നമ്മുടെ കയ്യിൽ ഭദ്രമായി ഇരിക്കുന്നുണ്ടെങ്കിൽ എന്തു നന്നായിരുന്നു... അല്ലേ?


ഹാ... അങ്ങനെ ഒരു ‘സൂത്രം’ എന്റെ ഒരു ചങ്ങായി പറഞ്ഞത് നിങ്ങൾ കണ്ടിരുന്നോ??
ഇല്ലെങ്കിൽ ദാ താഴെയുള്ള ലിങ്കിൽ ഒന്ന് ക്ലിക്കിക്കോളൂ...


ഫെയ്സ്ബുക്ക് ഗ്രൂപുകളിൽ നിന്നുള്ള ഇ-മെയിൽ നോട്ടിഫിക്കേഷൻ തടയുന്ന സൂത്രം!

ഫെയ്സ്ബുക്ക് കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്, നമ്മുടെ ഇ-മെയിൽ ഇൻബോക്സുകൾ നിറഞ്ഞുകവിഞ്ഞ് അത്യാവശ്യം വേണ്ട മെയിലുകൾ പോലും നാം കാണാതെ പോവുക എന്നത്!

ചിലരെങ്കിലും ഒഫിഷ്യൽ മെയിൽ ഐഡികൾ ഉപയോഗിച്ചാണ് ഫെയ്സ്ബൂക്ക് പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ പ്രയാസത്തിലാക്കുന്നു!

എന്തുണ്ട് ഒരു പോംവഴി? പലരും ചോദിക്കാറുണ്ട്. പലരും അവരവരുടെ ഗ്രൂപുകളിൽ ഒരു ഡോക്യുമെന്റ് ഉണ്ടാക്കി പോസ്റ്റ് ചെയ്യുന്നു. ഫെയ്സ്ബുക്കിന്റെ തത്വശാസ്ത്രം, പഴയ പോസ്റ്റുകൾ വീണ്ടും കാണണമെങ്കിൽ കുറച്ച് പണിയെടുക്കട്ടെ എന്നോ മറ്റോ ആണെന്ന് തോന്നുന്നു! എത്ര തിരഞ്ഞാലും ചിലപ്പോൾ കണ്ടെന്നും വരില്ല...

അതുകൊണ്ട് ഒരു ബ്ലോഗ് പോസ്റ്റ് ആക്കിയിട്ടാൽ ഇനി ചോദിക്കുന്നവർക്ക് ഈ ലിങ്ക് നൽകിയാൽ മതിയല്ലോ!!

എന്നാൽ തുടങ്ങാം...?

ആദ്യം നിങ്ങൾ ചേർക്കപ്പെട്ട ഗ്രൂപിൽ എത്തുക.  ആ പേജിന്റെ മുകളിൽ
വലതുവശത്തായി  എന്നു കാണാം. അതിൽ ക്ലിക്ക് ചെയ്യൂ...
ചിത്രം 1 കാണുക.


ചിത്രം  1  .

ശേഷം തുറന്നുവരുന്ന മെനുവിൽ രണ്ടുമൂന്ന് ക്ലിക്കുകൾ കൂടി ചെയ്ത്, സേവ് ചെയ്താൽ പിന്നെ നിങ്ങളുടെ ഇൻബോക്സ് വീർപ്പുമുട്ടില്ല! താഴെയുള്ള ചിത്രങ്ങൾ കൂടി കണ്ടോളൂ...

. ചിത്രം  2 - A  .

. ചിത്രം  2 - B  .
. ചിത്രം 2 - C  .

. ചിത്രം 2 - C  .

. ചിത്രം 2 - D  .

. ചിത്രം 2 - E  .
. ചിത്രം 2 - F  .
. ചിത്രം 2 - G  .


ഇനിയും സംശയം മാറിയില്ലേ? എങ്കിൽ ഒരു കമന്റായി ചോദിക്കൂ... നമുക്ക് ശര്യാക്കാന്നേയ്! :)

ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ ലിങ്കുകൾ എടുക്കുന്ന വിദ്യ!

പലരും പലപ്പോഴായി ചോദിക്കുന്ന ഒരു സംശയമാണ് ഒരു ഫെയ്സ്ബുകിലെ ഒരു കംയൂണിറ്റിയിലെ ഒരു പോസ്റ്റിന്റെ ലിങ്ക് എങ്ങനെ എടുക്കാം എന്ന്. വളരെ നിസാരമായ ഒരു പണിയാണിത്.
ആദ്യമായി നമുക്ക് വേണ്ട പോസ്റ്റ് തെരഞ്ഞ്പിടിക്കുക.

ഇന്റർനെറ്റ് എക്സ്പ്ലോറർ ബ്രൌസർ ഉപയോഗിക്കുന്നവർക്ക്:

For Internet Explorer Users:
ചിത്രം  1  .
 ചിത്രം 1-ൽ കാണുന്നതു പോലെ നമുക്കാവശ്യമുള്ള പോസ്റ്റിന്റെ പോസ്റ്റ് ചെയ്ത തിയ്യതിയോ സമയമോ താഴെ കാണാം. (ഉദാ:- 29 May at 18:35 എന്നോ 20 hours ago )  ഈ ലിങ്കിൽ (ചുവന്ന വൃത്തം ശ്രദ്ധിക്കുക) റൈറ്റ് ക്ലിക് ചെയ്യുക. അപ്പോൾ ചിത്രം 1-ൽ കണ്ടതു പോലെ ഒരു പോപ് അപ്പ് മെനു തുറന്നുവരും. അതിലെ Open in new tab / Open in new window എന്നതിൽ ഏതെങ്കിലുമൊന്ന് സെലക്റ്റ് ചെയ്യുക. (ചുവന്ന ‘ആരോ’ ശ്രദ്ധിക്കുക) ഇപ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത പോസ്റ്റ് തുറന്നുവരും.

.  ചിത്രം  2  .
ഇനി ചിത്രം 2-ൽ കാണുന്നതു പോലെ, അഡ്രസ്സ് ബാറിൽ (ചുവന്ന ചത്തുരാകൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്) സെലെക്റ്റ് ചെയ്ത്, റൈറ്റ് ക്ലിക്ക് ചെയ്യുക. ഇപ്പോൾ താഴെയുള്ള ചിത്രം 3-ലേതു പോലെ ഒരു പോപ് അപ്പ് മെനു തുറന്നുവരും അതിൽ നിന്നും Copy സെലെക്റ്റ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പോസ്റ്റിന്റെ ലിങ്ക് നിങ്ങളുടെ ക്ലിപ് ബോർഡിൽ സേവ് ആയിട്ടുണ്ടാകും. അത് ആവശ്യമുള്ള സ്ഥലത്ത് പെയ്സ്റ്റ് ചെയ്യുകയേ വേണ്ടൂ! :-)

.  ചിത്രം  3  .

മോസില്ല ഫയർ ഫോക്സ് / ഗൂഗ്‌ൾ ക്രോം / എപിക് ബ്രൌസർ ഉപയോഗിക്കുന്നവർക്ക്:

For Mozilla Firefox/Google Chrome/Epic browser Users:
.  ചിത്രം  4  .
ചിത്രം 4-ൽ കാണുന്നതു പോലെ തെരഞ്ഞെടുത്ത പോസ്റ്റിന്റെ പോസ്റ്റിംഗ് ഡെയ്റ്റ് റൈറ്റ് ക്ലിക് ചെയ്ത്, തുറന്നുവരുന്ന മെനുവിൽ നിന്നും Copy Link Location എന്നത് സെലക്റ്റ് ചെയ്താൽ മാത്രം മതി. ആവശ്യമുള്ള സ്ഥലത്ത് പെയ്സ്റ്റ് ചെയ്തോളൂ...


ഈ ‘സൂത്രപ്പണി’ ഇഷ്ടമായെങ്കിൽ ഒരു കമന്റ് ഇട്ടൂടെ?