പലരും പലപ്പോഴായി ചോദിക്കുന്ന ഒരു സംശയമാണ് ഒരു ഫെയ്സ്ബുകിലെ ഒരു കംയൂണിറ്റിയിലെ ഒരു പോസ്റ്റിന്റെ ലിങ്ക് എങ്ങനെ എടുക്കാം എന്ന്. വളരെ നിസാരമായ ഒരു പണിയാണിത്.
ആദ്യമായി നമുക്ക് വേണ്ട പോസ്റ്റ് തെരഞ്ഞ്പിടിക്കുക.
ഇന്റർനെറ്റ് എക്സ്പ്ലോറർ ബ്രൌസർ ഉപയോഗിക്കുന്നവർക്ക്:
For Internet Explorer Users:
 |
| . ചിത്രം 1 . |
ചിത്രം 1-ൽ കാണുന്നതു പോലെ നമുക്കാവശ്യമുള്ള പോസ്റ്റിന്റെ പോസ്റ്റ് ചെയ്ത തിയ്യതിയോ സമയമോ താഴെ കാണാം. (ഉദാ:- 29 May at 18:35 എന്നോ 20 hours ago ) ഈ ലിങ്കിൽ (ചുവന്ന വൃത്തം ശ്രദ്ധിക്കുക) റൈറ്റ് ക്ലിക് ചെയ്യുക. അപ്പോൾ ചിത്രം 1-ൽ കണ്ടതു പോലെ ഒരു പോപ് അപ്പ് മെനു തുറന്നുവരും. അതിലെ Open in new tab / Open in new window എന്നതിൽ ഏതെങ്കിലുമൊന്ന് സെലക്റ്റ് ചെയ്യുക. (ചുവന്ന ‘ആരോ’ ശ്രദ്ധിക്കുക) ഇപ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത പോസ്റ്റ് തുറന്നുവരും.
 |
| . ചിത്രം 2 . |
ഇനി ചിത്രം 2-ൽ കാണുന്നതു പോലെ, അഡ്രസ്സ് ബാറിൽ (ചുവന്ന ചത്തുരാകൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്) സെലെക്റ്റ് ചെയ്ത്, റൈറ്റ് ക്ലിക്ക് ചെയ്യുക. ഇപ്പോൾ താഴെയുള്ള ചിത്രം 3-ലേതു പോലെ ഒരു പോപ് അപ്പ് മെനു തുറന്നുവരും അതിൽ നിന്നും Copy സെലെക്റ്റ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പോസ്റ്റിന്റെ ലിങ്ക് നിങ്ങളുടെ ക്ലിപ് ബോർഡിൽ സേവ് ആയിട്ടുണ്ടാകും. അത് ആവശ്യമുള്ള സ്ഥലത്ത് പെയ്സ്റ്റ് ചെയ്യുകയേ വേണ്ടൂ! :-)
 |
| . ചിത്രം 3 . |
മോസില്ല ഫയർ ഫോക്സ് / ഗൂഗ്ൾ ക്രോം / എപിക് ബ്രൌസർ ഉപയോഗിക്കുന്നവർക്ക്:
For Mozilla Firefox/Google Chrome/Epic browser Users:
 |
| . ചിത്രം 4 . |
ചിത്രം 4-ൽ കാണുന്നതു പോലെ തെരഞ്ഞെടുത്ത പോസ്റ്റിന്റെ പോസ്റ്റിംഗ് ഡെയ്റ്റ് റൈറ്റ് ക്ലിക് ചെയ്ത്, തുറന്നുവരുന്ന മെനുവിൽ നിന്നും Copy Link Location എന്നത് സെലക്റ്റ് ചെയ്താൽ മാത്രം മതി. ആവശ്യമുള്ള സ്ഥലത്ത് പെയ്സ്റ്റ് ചെയ്തോളൂ...
ഈ ‘സൂത്രപ്പണി’ ഇഷ്ടമായെങ്കിൽ ഒരു കമന്റ് ഇട്ടൂടെ?