നിങ്ങൾ ഫെയ്സ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്ത ചിത്രം വീണ്ടും കാണുന്ന സൂത്രം!

നമസ്കാരം!
സൂത്രപ്പണികളിലേക്ക് വീണ്ടും സ്വാഗതം...

ഒരു ചിത്രം നാം അപ്‌ലോഡ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്താലും ഫെയ്സ്ബുക് സെർവറിൽ നിന്നും ആ ചിത്രം ഡിലീറ്റ് ആയി പോകുന്നില്ല! നമുക്ക് വീണ്ടും അത് കാണാം, ഡൌൺലോഡ് ചെയ്യാം.

നമ്മൾ ഒരു ഫോട്ടോയോ വീഡിയോയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഫെയ്സ്ബുക്കിന്റെ ഒന്നിലധികം സെർവറുകളിൽ സേവ് ചെയ്യപ്പെടുകയും, ഡിലീറ്റ് ചെയ്യുമ്പോൾ 30 മാസങ്ങളോളം അവ സെർവറിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ഇനി എങ്ങനെ ഡിലീറ്റ് ചെയ്ത ഫോട്ടോ കാണാം എന്നു നോക്കാം

Step1.
ഡിലീറ്റ് ചെയ്യാനുള്ള ചിത്രം പുതിയ ടാബിൽ തുറക്കുക
(ഫോട്ടോയിൽ റൈറ്റ് ക്ലിക് ചെയ്ത്, Open in New Tab)

Step 2.
അഡ്രസ്ബാറിൽ നിന്ന്(തെറ്റിദ്ധരിക്കേണ്ട, നമ്മളീ www.facebook.com എന്നൊക്കെ ടൈപ് ചെയ്യുന്ന സ്ഥലമാണ് അഡ്രസ്ബാർ!) ആ ഇമേജിന്റെ യു ആർ എൽ കോപി ചെയ്യുക.
ഉദാഹരണത്തിന് ഞാൻ അപ്‌ലോഡ് ചെയ്ത ഈ ചിത്രത്തിന്റെ യു ആർ എൽ:: http://www.facebook.com/photo.php?fbid=10150746424436942&l=484516e4d0 എന്നതാണ്. ഇത്  നോട്ട്പാഡിൽ* പെയ്സ്റ്റ് ചെയ്ത് വെക്കുക.

*All Programs -> Accessories -> Notepad

Step 3.
ഇനി ഡിലീറ്റ് ചെയ്യേണ്ട ചിത്രത്തിൽ റൈറ്റ് ക്ലിക് ചെയ്ത്, Copy Image Location എന്നത് സെലക്റ്റ് ചെയ്യുക. നേരത്തെ തുറന്നു വെച്ചിരിക്കുന്ന നോട്ട്പാഡിൽ ഇതും കോപി ചെയ്യുക.
ഉദാ:-
എന്റെ ചിത്രത്തിന്റെ Image Location: http://a2.sphotos.ak.fbcdn.net/hphotos-ak-prn1/s720x720/543748_10150746424436942_684926941_11134209_1242969546_n.jpg എന്നതാണ്.







Step 4.
ഇനി ഫൊട്ടോ ഡിലീറ്റ് ചെയ്യാം.


Step 5.
ഇനി നിങ്ങൾ ആദ്യം കോപി ചെയ്തു വെച്ച ലിങ്ക് (Step 2) നിങ്ങളുടെ അഡ്രസ് ബാറിൽ പെയ്സ്റ്റ് ചെയ്തു നോക്കൂ. ഒരു എറർ മെസേജ് വരും! താഴെ കാണുന്നതു പോലെ...



Step 6.
ഇപ്പോൾ നമ്മൾ നേരത്തെ കോപി-പെയ്സ്റ്റ് ചെയ്തു വെച്ചിരിക്കുന്ന ഇമേജ് ലൊകേഷൻ ലിങ്ക് (Step 3ൽ പരാമർശിച്ചത്) എടുത്ത് പ്രയോഗിച്ച് നോക്കൂ... അപ്പോൾ കാണാം മാജിക്!